‘സ്ത്രീകളുടെ ഫോട്ടോകള്‍ നഗ്നചിത്രങ്ങളാക്കി’

വടകര : പൊലീസ് പിടിയിലായ വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുറ്റം സമ്മതിച്ചു. വടകരയിലെ സദയം സ്റ്റുഡിയോയില്‍ വെച്ച് 5 സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് താന്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കിയതെന്ന് ബിബീഷ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.

രണ്ടായിരത്തിലധികം ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷമാണ് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ പൊലീസ് ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

സദയം സ്റ്റുഡിയോയില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് 45000 ത്തിലേറെ ഫോട്ടോകള്‍ കണ്ടെടുത്തിരുന്നു. പൊലീസ് ബിബീഷിനെ ചോദ്യം ചെയ്ത് വരികയാണ്. വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ബിബീഷ് ഇരകളെ ബ്ലാക്ക്‌മെയിലിംഗിന് വിധേയരാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

13 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിബീഷ് ഇടുക്കിയില്‍ നിന്ന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് പൊലീസ് പിടിയിലാകുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

സ്റ്റുഡിയോ ഉടമയടക്കം രണ്ടുപേരാണ് നേരത്തേ വലയിലായത്. ബിബീഷിനായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here