കറന്‍സി കൊണ്ട് ബാഗ് നിര്‍മ്മാണം

വെനിസ്യൂല :കടുത്ത സാമ്പത്തിക അസ്ഥിരതയിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലും മുങ്ങി നില്‍ക്കുകയാണ് വെനിസ്വ്യൂല എന്ന രാജ്യം. കറന്‍സി വില ഇടിഞ്ഞതിനെ തുടര്‍ന്ന് കയ്യിലിരിക്കുന്ന നോട്ടുകള്‍ കൊണ്ട് യാതോരു ഉപയോഗവുമില്ലാതെ മാറിയിരിക്കുകയാണ് ഇവിടത്തെ ജനങ്ങള്‍ക്ക്.

അങ്ങനെയിരിക്കെയാണ് വില്‍മര്‍ റോജാസ് എന്ന 25 വയസ്സുകാരനായ തെരുവ് കച്ചവടക്കാരന്‍ ഈ നോട്ടുകള്‍ കൊണ്ട് ഒരു പുതിയ വിദ്യ കണ്ട് പിടിച്ചത്. ബാങ്ക് നോട്ടുകള്‍ കൊണ്ട് മനോഹരമായ ഹാന്‍ഡ് ബാഗുകളും പേഴ്‌സുകളും ബാസ്‌ക്കറ്റും തൊപ്പികളും നിര്‍മ്മിച്ചാണ് ഈ യുവാവ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.ഒരര്‍ത്ഥത്തില്‍ തന്റെ രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ഒരു യുവാവിനുള്ള പ്രതിഷേധം കൂടിയാണ് ഈ നോട്ട് ബാഗ് നിര്‍മ്മാണം.ഈ നോട്ടുകള്‍ കൊണ്ട് ഒരു സാധനങ്ങളും വാങ്ങുവാന്‍ കഴിയാത്തത് കൊണ്ട് ജനങ്ങള്‍ ഇവ പലയിടത്തും വലിച്ചെറിയുകയാണ്. ഒരാളും ഈ നോട്ടുകള്‍ സ്വീകരിക്കാനും തയ്യാറാകുന്നില്ല. അപ്പോഴാണ് തനിക്ക് ഇത്തരമൊരു ആശയം മനസ്സിലുദിച്ചതെന്നും വില്‍മര്‍ പറയുന്നു.

നോട്ടുകള്‍ക്കെല്ലാം ഒരേ ആകൃതിയും നീളവും ആയത് കൊണ്ട് തന്നെ ന്യൂസ് പേപ്പറുകള്‍ ഉപയോഗിച്ച് ബാഗ് നിര്‍മ്മിക്കുന്നതിനേക്കാള്‍ എളുപ്പമുള്ള പ്രകിയയാണിതെന്നും യുവാവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here