യുവാവിന് വനിതയുടെ പൊതിരെത്തല്ല്‌

ഇന്‍ഡോര്‍ : മകളെ ബലാത്സംഗം ചെയ്ത യുവാവിനെ കൈകാര്യം ചെയ്യുന്ന മാതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

പര്‍ദ്ദയണിഞ്ഞ സ്ത്രീ യുവാവിനെ പലകുറി മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ തരംഗമാവുകയാണ്. മകളോട് ക്രൂരത കാണിച്ച യുവാവിനെ പൊലീസിന്റെ സാന്നിധ്യത്തിലാണ് മാതാവ് പ്രഹരിക്കുന്നത്.

വിലങ്ങണിയിച്ച യുവാവിന്റെ ഇരു കവിളുകളിലും മാതാവ് മാറിമാറിയടിക്കുന്നു. ഇരുകൈകൊണ്ടും തലങ്ങും വിലങ്ങും പ്രഹരിക്കുകയാണ്. സമീപത്തുള്ള പൊലീസുകാര്‍ കണ്ടുനിന്നതല്ലാതെ ഇത് തടസപ്പെടുത്തിയതുമില്ല.

അറസ്റ്റ്‌ ചെയ്ത് എത്തിച്ചപ്പോഴാണ് മാതാവ് യുവാവിനെ തക്കരീതിയില്‍ കൈകാര്യം ചെയ്തത്. യുവാവ് തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീ കനത്ത പ്രഹരമേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here