പൊലീസ് സ്റ്റേഷന്റെ മുകളിലെ പ്രണയം

ഉദയ്പുര :പൊലീസ് സ്റ്റേഷന്റെ മുകളില്‍ വെച്ച് വിദേശികളായ യുവതീയുവാക്കള്‍ പരസ്പരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഗണ്ടാഘര്‍ പൊലീസ് സ്‌റ്റേഷന്റെ മുകളില്‍ വെച്ചുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് പ്രചരിക്കപ്പെടുന്നത്.

സമീപത്തെ ഏതെങ്കിലും കെട്ടിടത്തിന് മുകളില്‍ നിന്നുമാണ് ഈ വീഡിയോ ഷൂട്ട് ചെയ്തപ്പെട്ടതെന്നും കരുതപ്പെടുന്നു. സംഭവം സ്റ്റേഷനിലെ ഒരു പൊലീസുകാരന്റെയും ശ്രദ്ധയില്‍പ്പെടാത്തത് കൊണ്ട് തന്നെ കഴിഞ്ഞ ഹോളി ആഘോഷങ്ങളുടെ സമയത്താകും ഇത് നടന്നിട്ടുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്.

സമീപത്തെ ക്ഷേത്രത്തില്‍ ഹോളിക്ക് അടുത്തുള്ള ദിവസങ്ങളില്‍ നിരവധി വിദേശ സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. നിരവധി ആഘോഷങ്ങളും ഈ ദിവസങ്ങളില്‍ ക്ഷേത്രപരിസരത്ത് അരങ്ങേറും. ഇത് കാരണമാകാം സംഭവം പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞത് എന്നും കരുതപ്പെടുന്നു.

എന്നാല്‍ വീഡിയോവിനെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് അധികാരികള്‍ തയ്യാറായിട്ടില്ല. സംഭവം നടന്ന സ്ഥലം ഗണ്ടാഘര്‍ പൊലീസ് സ്റ്റേഷനുമായി സാമ്യമുണ്ടെന്നല്ലാതെ ഉറപ്പിക്കാന്‍ തക്ക തെളിവുകളൊന്നുമില്ല എന്ന വാദവുമായി ഉദയ്പൂര് എസ് പി രാജേന്ദ്ര പ്രസാദ് ഗോയല്‍ ആദ്യം രംഗത്ത് വന്നിരുന്നു.

എന്നാല്‍ വിദേശികള്‍ പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പിന്നെ ഈ വിഷയത്തില്‍ എങ്ങനെ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന വാദവും ഗോയല്‍ പിന്നീട് ഉന്നയിച്ചു.

അതേസമയം  തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ ഉദയ്പൂര്‍ പൊലീസ് രഹസ്യമായി അന്വേഷണം നടത്തി
വരികയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here