മരുന്ന് പരീക്ഷണം: 21 പേർ ആശുപത്രിയിൽ

ജയ്പൂര്‍: നിയമവിരുദ്ധമായി വിദേശ കമ്പനി നടത്തിയ മരുന്ന് പരീക്ഷണത്തെ തുടര്‍ന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചാരു ജില്ലയിലെ നിരക്ഷരരായ ആളുകളിലാണ് വിദേശ മരുന്ന് കമ്പനി അനധികൃതമായി മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയത്.

മൃഗങ്ങളില്‍ പരീക്ഷിക്കുന്നതിന് പകരമായാണ് നിരക്ഷരരായ തൊഴിലാളില്‍ കമ്പനി മരുന്ന് പരീക്ഷണം നടത്തിയിരിക്കുന്നത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് 500 രൂപ വീതം നല്‍കിയായിരുന്നു കമ്പനിയുടെ മരുന്ന് പരീക്ഷണം.

ഈ മാസം 18 മുതലാണ് മരുന്ന് പരീക്ഷണം ഇവരില്‍ തുടങ്ങിയത്. മരുന്ന് നല്‍കിയതിനുശേഷം തങ്ങള്‍ ബോധരഹിതരായെന്ന് പരീക്ഷണത്തിന് വിധേയരായവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനിക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

വളരെ ഗൗരവമേറിയ സംഭവമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here