തണ്ണിമത്തനില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

കൊച്ചി: വേനല്‍ക്കാലമായതോടെ തണ്ണിമത്തന്‍ വില്‍പ്പന കുത്തനെകൂടി. ശരീരത്തിലെ ജലാശം നിലനിര്‍ത്താന്‍ ചൂടുകാലത്ത് തണ്ണിമത്തന്‍ നല്ലതാണ്. കടുംപച്ച നിറമുള്ള തണ്ണിമത്തന്‍ കണ്ടപ്പോള്‍ വീട്ടമ്മയും വാങ്ങി ഒരെണ്ണം.

അടുത്തുള്ള പച്ചക്കറിക്കടയില്‍ നിന്നുമാണ് ഇവര്‍ തണ്ണിമത്തന്‍ വാങ്ങിയത്. വീട്ടിലെത്തി ഈ തണ്ണിമത്തന്‍ എടുത്ത് ഇവര്‍ ഫ്രിഡ്ജില്‍ വച്ചു. പത്ത് മിനിറ്റിന് ശേഷം എടുത്തപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു.

തണ്ണിമത്തന് മുകളിലെ നിറം ആകെ ഇളകി വരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. തണ്ണിമത്തനില്‍ സ്‌പ്രേ പെയിന്റ് അടിച്ച് പച്ചപ്പ് കൂട്ടിയിരിക്കുകയാണ്. സംഭവം ഒരു വീഡിയോയിലൂടെ ഇവര്‍ മറ്റുള്ളവര്‍ക്ക് മുന്‍പിലെത്തിച്ചു. എന്തായാലും വീഡിയോ ഇതിനോടകം നിരവധി പേര്‍ ഷെയര്‍ ചെയ്തു.

തണ്ണി മത്തൻ ശ്രദ്ധിക്കുക

Mohammed Elanthikkal Elanthikkalさんの投稿 2018年2月28日(水)

LEAVE A REPLY

Please enter your comment!
Please enter your name here