പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ മലക്കം മറിഞ്ഞ് സ്മൃതി

ബംഗലൂരു :വയസ്സനായ യെദ്യൂരുപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാട്ടുന്നതെന്തിനെന്ന് സ്മൃതി ഇറാനിയോട് സംശയം പ്രകടിപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ ആവുന്നു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

പ്രചാരണത്തിന്റെ ഭാഗമായി ബെല്‍ഗാമിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്നു ചേര്‍ന്ന സ്ത്രീ വോട്ടര്‍മാരുമായി അശയം സംവാദത്തില്‍ ഏര്‍പ്പെടവെയായിരുന്നു സ്മൃതി ഇറാനിയെ തേടി ഈ ചോദ്യം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ 70 വയസ്സ് കഴിഞ്ഞ നേതാക്കന്‍മാര്‍ക്ക് അധികാര സ്ഥാനങ്ങള്‍ നഷ്ടമായിരുന്നു.

കേന്ദ്രമന്ത്രിയായിരുന്ന നെജ്മ ഹബ്ദുള്ളയടക്കം നിരവധി നേതാക്കള്‍ ഇത്തരത്തില്‍ തങ്ങളുടെ സ്ഥാനം ഒഴിയേണ്ടി വന്നവരാണ്. എന്നാല്‍ യെദ്യൂരപ്പയുടെ പ്രായം 75 കഴിഞ്ഞിട്ടും ഇദ്ദേഹത്തെയാണ് കര്‍ണ്ണാടകയില്‍ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. ഈ നയവ്യതിയാനമാണ് പെണ്‍കുട്ടി സ്മൃതി ഇറാനിക്ക് മുന്നില്‍ ചൂണ്ടിക്കാണിച്ചത്.

പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ എന്തു പറയണമെന്നറിയാതെ മലക്കം മറയുന്ന നിലപാടായിരുന്നു സ്മൃതി ഇറാനിയുടെത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സിദ്ധരാമയ്യയും വയസ്സനല്ലെ എന്നായിരുന്നു സ്മൃതിയുടെ മറുചോദ്യം. ഉത്തര്‍പ്രദേശില്‍ യുവാവായ അഖിലേഷ് യാദവിന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായ സമയത്ത് കര്‍ണ്ണാടകയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചില സമയങ്ങളില്‍ യുവത്വത്തിനേക്കാളേറെ അനുഭവ സമ്പത്തും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നായിരുന്നു സ്മൃതിയുടെ തുടര്‍ന്നുള്ള വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here