വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു

ബെയ്ജിങ്: ചൈനയിലെ വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഇളകി വീഴുന്ന വീഡിയോ പ്രചരിക്കുന്നു. ചൈനയിലെ നാന്‍ചാങ്ങ് ചങ്‌ബേയി വിമാനത്താവളത്തിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത കാശ് വീശിയിരുന്നു.

ഇതേ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഭീകരമായ ഈ ദൃശ്യം കണ്ട് ആളുകള്‍ ഭയചകിതരായി നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് അകത്തും പുറത്തും നിന്നുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്.

അതേസമയം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം പെട്ടെന്ന് തന്നെ അധികൃതര്‍ ഒരുക്കുകയും ചെയ്‌തെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കന്‍ ചൈനയിലെ ഒരു പ്രധാനപ്പെട്ട വിമാനത്താവളമാണ് ഇത്. 1996ല്‍ നാന്‍ചാങ്ങ് ചങ്‌ബേയി വിമാനത്താവളത്തിന്റെ പണി ആരംഭിച്ച് 1999ല്‍ തീര്‍ന്നിരുന്നു. എന്തായാലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here