ശീദേവിയുമായി ജാന്‍വി അന്ന് ബൈക്കോടിച്ചു

മുംബൈ : ശ്രീദേവിയെന്ന അഭിനയശ്രീയുടെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രേമികള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ശ്രദ്ധേയമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ആരാധകമനസ്സുകളില്‍ ചിരപ്രതിഷ്ഠ നടിയുടെ ഓര്‍മ്മകളിലാണ് രാജ്യം.

താരറാണി എന്നതിനപ്പുറം ജാന്‍വിക്കും ഖുഷിക്കും സ്‌നേഹനിധിയായ അമ്മയുമായിരുന്നു അവര്‍. അത്തരത്തില്‍ ജാന്‍വിയുമൊത്തുള്ള ഒരു സ്‌നേഹനിമിഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

ജാന്‍വി ശ്രീദേവിയെ പുറകിലിരുത്തി ബൈക്കോടിക്കുന്നതാണ് പ്രസ്തുത വീഡിയോ. ധഡക് എന്ന തന്റെ കന്നി ചിത്രത്തിനുവേണ്ടി ജാന്‍വി ബൈക്കോടിക്കാന്‍ പഠിച്ചിരുന്നു.

താന്‍ നന്നായി ബൈക്കോടിക്കുമെന്ന് അമ്മയെ കാണിക്കാന്‍ വേണ്ടി ശ്രീദേവിയെ പുറകിലുരുത്തി തങ്ങളുടെ മുംബൈയിലെ വീടിന് പുറത്ത് റൈഡിന് പോവുകയായിരുന്നു.

ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തിനായി ദുബായില്‍ പോകുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്. ജുലൈ 6 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ ഇത് ജൂലൈ 20 ലേക്ക് മാറ്റിയിട്ടുണ്ട്.

ശ്രീദേവിക്കുള്ള സമര്‍പ്പണമായി ചിത്രം അവതരിപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here