വിവാഹം കഴിഞ്ഞ് 15 മിനിട്ടുകൊണ്ട് വേര്‍പിരിയല്‍

ദുബായ് : നിക്കാഹ് കഴിഞ്ഞ് 15 മിനിട്ടുകൊണ്ട് വരന്‍ വധുവിനെ വിവാഹമോചനം നടത്തി. ദുബായിലാണ് സംഭവം. വിവാഹച്ചടങ്ങില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

വധുവിന് നല്‍കുന്ന പണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചത്. സംഭവം ഇങ്ങനെ. ഒരു ലക്ഷം ദിര്‍ഹം വധുവിന് നല്‍കണമെന്നതായിരുന്നു ഇരു കുടുംബങ്ങളും തമ്മിലുള്ള കരാര്‍.

ഇതുപ്രകാരം ഷരിയ ജഡ്ജിന് മുന്നില്‍വെച്ച് വരന്‍ അന്‍പതിനായിരം ദിര്‍ഹം കൈമാറി. ബാക്കി തുക കോടതിയില്‍ നിന്ന് ഇറങ്ങിയ ശേഷം നല്‍കാമെന്ന് പറയുകയും ചെയ്തു.

എന്നാല്‍ കരാര്‍ ചടങ്ങുകള്‍ കഴിഞ്ഞതും പണത്തിനായി വധുവിന്റെ പിതാവ് തിടുക്കം കൂട്ടി. കാറിലാണ് പണമെന്നും എടുത്തുതരാമെന്നും വരന്‍ പറഞ്ഞു. എന്നാല്‍ ഇത് വധുവിന്റെ പിതാവിന് വിശ്വാസമായില്ല.

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിട്ട് എടുപ്പിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റ നിലപാട്. സംഭവം മാനഹാനിക്ക് ഇടവരുത്തിയതോടെ നിങ്ങളുടെ മകളെ വേണ്ടെന്ന് പൊടുന്നനെ വരന്‍ പറഞ്ഞു.

വിവാഹമോചനം നടത്തുകയാണെന്നും പ്രഖ്യാപിച്ചു. ഇത്തരത്തില്‍ വെറും 15 മിനിട്ടുകൊണ്ട് വിവാഹ മോചനവും നടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here