സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെറിഞ്ഞു

ഗാന്ധിനഗര്‍: റോഡിലൂടെ നടന്ന് പോയ സ്ത്രീയെ പിന്നില്‍ നിന്ന് വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത് മുകളിലേക്ക് ഉയര്‍ത്തിയ ശേഷം താഴേക്ക് കുടഞ്ഞെറിഞ്ഞു. ഗുജറാത്തിലെ ഭാറുച്ചിലാണ് സംഭവം.

യാതൊരു പ്രകോപനവുമില്ലാതെ ഓടി വന്ന കാള സ്ത്രീയെ കൊമ്പില്‍ കോര്‍ത്തെടുത്ത് വലിച്ചെറിയുകയായിരുന്നു. റോഡില്‍ സ്‌കൂട്ടറില്‍ വന്നയാളോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു സ്ത്രീ.

തുടര്‍ന്ന് നടന്ന് പോകുമ്പോഴാണ് ദുരന്തം സംഭവിച്ചത്. വായുവില്‍ വട്ടം കറങ്ങിയ സ്ത്രീ തലയിടിച്ചാണ് വീണത്. ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തു വന്നത്.

കുത്തേറ്റ് താഴെ വീണ സ്ത്രീയുടെ അടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കാളയുടെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here