ഭര്‍ത്താവിനെ ചുമലിലേറ്റി യുവതി

മധുര: ഭര്‍ത്താവിനെയും ചുമലിലേറ്റി നടക്കുന്ന യുവതിയുടെ ചിത്രം വേദനയാകുന്നു. യുപിയിലെ മധുരയിലാണ് സംഭവം. ഭിന്നശേഷിക്കാരനായ ഭര്‍ത്താവിന് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വിമല എന്ന യുവതി സിഎംഒ ഓഫീസിലേക്ക് പോകുന്ന കാഴ്ചയാണ് ഈ ചിത്രം.

ട്രക്ക് ഡ്രൈവറായിരുന്ന വിമലയുടെ ഭര്‍ത്താവിന് ചില ആരോഗ്യപ്രശ്‌നങ്ങളാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാല് മുറച്ച് മാറ്റേണ്ടിവന്നു. വികലാംഗ സര്‍ട്ടിഫിക്കറ്റിനായി സിഎംഒ ഓഫീസിലെത്തിയ വിമലയോട് ഭര്‍ത്താവിനെ
കൂട്ടിക്കൊണ്ടുവരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് മുച്ചക്രസൈക്കിളില്ലാത്തതിനാല്‍ ഇവര്‍ക്ക് ഭര്‍ത്താവിനെ ചുമന്ന് കൊണ്ട് വരേണ്ടി വന്നു. തങ്ങള്‍ക്ക് വീല്‍ ചെയറോ മുച്ചക്രസൈക്കിളോ ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അവര്‍ പറയുന്നു. പല പല ഓഫീസുകള്‍ കയറിയിറങ്ങി, എന്നാല്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് വിമല മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇത്തരം ഒരു സംഭവം ഭൗര്‍ഭാഗ്യകരമാണെന്നും അന്വേഷിച്ച് ഉചിതമായ സഹായം ചെയ്യുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഭൂപേന്ദ്ര ചൗധരി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here