ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു

ചണ്ഡീഗഡ് : അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്തു. പഞ്ചാബിലെ ജോഗീന്ദര്‍ നഗറിലാണ് നടുക്കുന്ന സംഭവം. ആസാദ് സിങ്ങ് എന്നയാളുടെ ജനനേന്ദ്രിയം ഭാര്യ സുഖ്‌വന്ത് കൗര്‍ മുറിച്ചെടുത്ത് കക്കൂസില്‍ ഒഴുക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ആസാദ് ഉറങ്ങിക്കിടക്കുകയായിരുന്നു. ഈ സമയം വടി കൊണ്ട് പ്രഹരിച്ച് അയാളെ ബോധരഹിതനാക്കി. തുടര്‍ന്ന് കത്തികൊണ്ട് ജനനേന്ദ്രിയം അറുത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചു.

ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് സ്ത്രീകളുമായി ആസാദ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് സുഖ്‌വന്തിന് ഏറെ നാളായി സംശയമുണ്ടായിരുന്നു. ആസാദിന്റെ അച്ഛന്റെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here