ഒരു വ്യത്യസ്ഥ ചൈനീസ് കുടുംബം

ബീജിംങ് :അത്യപൂര്‍വമായ ഒരു സ്‌നേഹ ബന്ധത്താല്‍ വാര്‍ത്തകളില്‍ നിറയുകയാണ് ചൈനയിലെ ഒരു കുടുംബം. ക്‌സി സിപ്പിങ് എന്ന യുവതിയും അവരുടെ രണ്ട് ഭര്‍ത്താക്കന്‍മാരുമാണ് മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ജീവിതത്തിലൂടെ ഏവരേയും അമ്പരപ്പിക്കുന്നത്.

2002 ലാണ് തൊഴിലിടത്തില്‍ വെച്ച് കിസ് സിപ്പിങിന്റെ ആദ്യ ഭര്‍ത്താവ് സു സിഹാന്‍ പരിക്കേല്‍ക്കുന്നത്. ഇതിനെ തുടര്‍ന്ന് അദ്ദേഹം പക്ഷാഘാതം പിടിച്ച് കിടപ്പിലായി. യുവതിയോട് മറ്റൊരു വിവാഹം കഴിക്കുവാന്‍ ഭര്‍ത്താവ് എന്നും നിര്‍ബന്ധിക്കുമായിരുന്നു.എന്നാല്‍ ക്‌സി സിപ്പിങ് ഇതിന് ഒരുക്കമായിരുന്നില്ല. തന്റെ ഭര്‍ത്താവിനോടുള്ള സ്‌നേഹം കാരണമായിരുന്നു യുവതി മറ്റൊരു വിവാഹം കഴിക്കുന്നതില്‍ നിന്നും വിട്ട് നിന്നത്. അങ്ങനെയിരിക്കെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്ത് യുവതിയെ വിവാഹം കഴിക്കാനായി മുന്നോട്ട് വന്നു.

ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി ഇദ്ദേഹത്തെ വിവാഹം കഴിച്ചു. ഇതിനായി ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം നിയമപ്രകാരം വേര്‍പിരിയേണ്ടി വന്നു. തന്റെ ഭര്‍ത്താവിനെ പരിചരിക്കാന്‍ ഒരു ആള്‍സഹായത്തിന് വേണ്ടിയാണ് യുവതി സുഹൃത്തിനെ വിവാഹം കഴിച്ചത്.

ഇപ്പോള്‍ മൂവരും ഒരുമിച്ചാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. തന്റെ ആദ്യ ഭര്‍ത്താവിനെ ക്‌സി സിപ്പിങ്ങും സുഹൃത്തും ഒരുമിച്ച് ചേര്‍ന്നാണ് ശ്രുശ്രൂഷിക്കുന്നത്.

രണ്ട് വിവാഹത്തില്‍ നിന്നുണ്ടായ കുട്ടികളുമായി ഭര്‍ത്താക്കന്‍മാരോടൊപ്പം സന്തോഷകരമായ ജിവിതം നയിക്കുകയാണ് ക്‌സി സിപ്പിങ് ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here