45 ലക്ഷം പ്രധാനമന്ത്രിക്ക് നല്‍കി യുവതി

ന്യൂഡല്‍ഹി: വിവാഹമോചനത്തിന് ശേഷം ജീവനാംശമായി കിട്ടിയ 45 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭവാന ചെയ്തു. കശ്മീരില്‍ നിന്നുള്ള ഡോ. മേഘാ മഹാജന്‍ ആണ് 2011ല്‍ വിവാഹമോചനത്തിലൂടെ ലഭിച്ച തുക സംഭാവന ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് മേഘ. രാജ്യത്തിന് വേണ്ടി ഇത്രയധികം അതിശയകരമായ കാര്യങ്ങള്‍ ചെയ്യുന്ന പ്രധാനമന്ത്രിയുടെ കടുത്ത ആരാധികയാണ് താനെന്നും അതുകൊണ്ടുതന്നെ ജീവനാംശമായി കിട്ടിയ പണം ചിലവഴിക്കാന്‍ ഇതിലും നല്ല വേറൊരു വഴിയില്ലെന്നും മേഘ പറഞ്ഞു.

വിവാഹമോചനത്തിലൂടെ ലഭിക്കുന്ന വന്‍തോതിലുള്ള ജീവനാംശമാണ് സ്ത്രീകളെ അതിലേക്ക് ആകര്‍ഷിക്കുന്നതെന്ന ആരോപണം ശരിയല്ലെന്ന് തനിക്ക് തെളിയിക്കണമെന്നും മേഘ പറഞ്ഞു.

ജീവനാംശമായി ലഭിക്കുന്നതില്‍ നിന്ന് ഒരു രൂപ പോലും താന്‍ സ്വന്തം ആവശ്യത്തിനായി താന്‍ ചെലവഴിക്കില്ലെന്ന് അത് കൊണ്ടാണ് തീരുമാനിച്ചതും മേഘ പറഞ്ഞു.

വന്‍തുക സംഭാവനയായി നല്കിയതില്‍ തെല്ലും കുറ്റബോധമില്ലെന്നും മേഘ വ്യക്തമാക്കി. പണം സംഭാവന ചെയ്യുന്നതിനൊപ്പം ഒരു വായുജല ശുദ്ധീകരണ പദ്ധതിയെക്കുറിച്ച് സ്വച്ഛ് ഭാരത് കമ്മിറ്റിക്ക് കത്തെഴുതിയിട്ടുമുണ്ട് മേഘ.

LEAVE A REPLY

Please enter your comment!
Please enter your name here