കാമുകന്റെ കയ്യിലുള്ള കാര്‍ ചൈനീസ് നിര്‍മ്മിതമാണെന്ന് അറിഞ്ഞ പെണ്‍കുട്ടി യുവാവിനെ ഉപേക്ഷിച്ചു

ബീജിംഗ് :പെണ്‍കുട്ടികളുമായി പ്രണയത്തിലാകുവാന്‍ യുവാക്കള്‍ പല വിധത്തിലുള്ള വിദ്യകളും പയറ്റാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു യുവാവ് അല്‍പ്പം വ്യത്യസ്ഥമായ വഴിയിലാണ് തന്റെ കാമുകിയെ പാട്ടിലാക്കിയത്. 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിര്‍മ്മിത കാര്‍ രൂപ മാറ്റം വരുത്തി ഒരു കോടി രൂപയ്ക്ക് മുകളിലുള്ള ജര്‍മ്മന്‍ പോഷെ കാറിന് സമാനമാക്കിയാണ് യുവാവ് പെണ്‍കുട്ടിയെ കറക്കിയെടുത്തത്.ഒരു വിരുന്ന് പാര്‍ട്ടിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. തുടര്‍ന്ന് യുവാവ്
പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയും തന്റെ കാറില്‍ വീട്ടിലെത്തിക്കുകയും ചെയ്തു. ജര്‍മ്മന്‍ നിര്‍മ്മിത പോഷെ കാറാണെന്നാണ് യുവാവ് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചത്. ലോഗോ അടക്കം സമാനമായത് കൊണ്ട് തന്നെ പെണ്‍കുട്ടിക്കും സംശയം തോന്നിയില്ല.വളരെ താഴ്ന്ന നിലവാരത്തിലുളള വസ്ത്രങ്ങളാണ് യുവാവ് ധരിച്ചിരുന്നത്. വളരെ ലളിത ജീവിതം നയിക്കുന്ന പണക്കാരനാണ് ഇദ്ദേഹമെന്ന് പെണ്‍കുട്ടി കരുതി. ഏതാനും ദിവസത്തിനുള്ളില്‍ ഇവര്‍ തമ്മില്‍ ഇഷ്ടത്തിലായി. യുവാവുമൊത്തുള്ള ചിത്രങ്ങള്‍ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ പെണ്‍കുട്ടി നിരന്തരം പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.ഈ ഫോട്ടോകള്‍ കണ്ടാണ് പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് ഇത് യഥാര്‍ത്ഥ ജര്‍മ്മന്‍ നിര്‍മ്മിത പോഷെ അല്ലെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് യുവാവുമായി ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഇയാള്‍ ആദ്യമൊക്കെ ഒഴിഞ്ഞ് മാറിയെങ്കിലും ഗത്യന്തരമില്ലാതെ ഒടുവില്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം എടുത്ത് തനിക്ക് നേരിട്ട അനുഭവം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here