ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഇറ്റാവ: ഇരുപതുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശില്‍ ഇറ്റാവയിലെ ബര്‍ത്താനയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.

പ്രതികള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി.

പെണ്‍കുട്ടി മരുന്ന് വാങ്ങാന്‍ ക്ലിനിക്കില്‍ പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കാറിലെത്തിയ രണ്ട് യുവാക്കള്‍ റോഡരികില്‍ നിന്ന പെണ്‍കുട്ടിയെ സ്ഥലത്ത് ഇറക്കാമെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റുകയായിരുന്നു.

യുവതിക്ക് കാറിലുണ്ടായിരുന്ന യുവാക്കളെ പരിചയമുണ്ടായിരുന്നതിനാലാണ് കയറിയതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ യുവതിയെ ഗ്രാമത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറിയുള്ള മില്ലില്‍ എത്തിച്ചാണ് ബലാത്സംഗത്തിനിരിയാക്കിയത്.

മില്ലിലുണ്ടായിരുന്ന രണ്ടുപേരും യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പിന്നീട് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും ബലാത്സംഗത്തിനരയായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here