ശുചിമുറിയില്‍ ജീവനക്കാരിക്ക് സുഖപ്രസവം

ദുബായ്: വിമാനത്താവളത്തിലെ ശുചിമുറിയില്‍ ജീവനക്കാരിക്ക് സുഖപ്രസവം. വിമാനത്താവള ശുചീകരണ ജോലിയുടെ ചുമതലയുള്ള കമ്പനിയിലെ ജീവനക്കാരിയാണ് ശുചിമുറിയില്‍ പ്രസവിച്ചത്.

ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തത് ശ്രദ്ധയില്‍പെട്ട മറ്റൊരു ജീവനക്കാരി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇടയ്ക്ക് ശുചിമുറിക്കുള്ളില്‍ നിന്നും അസാധാരണമായ ശബ്ദം കേള്‍ക്കുകയും ചെയ്തുവെന്ന് ജീവനക്കാരി പറഞ്ഞു.

ഇതേ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. ഉടന്‍ വനിതാ പൊലീസ് സ്ഥലത്തെത്തുകയും അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ദുബായ് പൊലീസിലെ വിമാനത്താവള സുരക്ഷാവിഭാഗം മേധാവി ബ്രിഗേഡിയര്‍ അലി അതീഖ് ബിന്‍ ലാഹിജ് പറഞ്ഞു.

അതേസമയം യുവതി എന്തു കൊണ്ടാണ് മറ്റുള്ളവരുടെ സഹായം തേടാതിരുന്നതെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തിലെ ദുരൂഹത മാറ്റുന്നതിന് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here