ഇരുപത്തിമൂന്നുകാരിയുടെ മുഖത്ത് ബലൂണുകള്‍

ബെയ്ജിങ്: ബെയ്ജിങ്: ഇരുപത്തിമൂന്നുകാരിയുടെ മുഖത്ത് ഡോക്ടര്‍മാര്‍ നാല് ബലൂണുകള്‍ ഇംപ്ലാന്റ് ചെയ്തുവെച്ചു. ചൈനയിലെ ഗ്യാന്‍സ്യൂ സ്വദേശിനിയായ സിയ യാന്‍ എന്ന പെണ്‍കുട്ടിയുടെ മുഖത്താണ് നാല് ബലൂണുകള്‍ വെച്ചത്.

ബലൂണ്‍ ഇംപ്ലാന്റ് എന്ന ചികിത്സയുടെ ഭാഗമായാണ് സിയയുടെ മുഖം ഇങ്ങനെ വീര്‍ത്തിരിക്കുന്നത്. സിയ ജനിച്ചത് മുതല്‍ അവളുടെ മുഖത്ത് ഒരു മറുക് ഉണ്ടായിരുന്നു. സിയ വളരുന്നതോടൊപ്പം അവളുടെ മറുകും വളര്‍ന്ന് തുടങ്ങി. സിയ അത് കാര്യമാക്കിയില്ല.

ജനിച്ചപ്പോള്‍ തനിക്ക് കിട്ടിയ മറുകുമായി ജീവിതകാലം കഴിയാന്‍ സിയ തയ്യാറായിരുന്നു. എന്നാല്‍ സിയയുടേത് സാധാരണ മറുക് ആയിരുന്നില്ല. 500,000 ത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന കോണ്‍ജിനീറ്റല്‍ മെലാനോസൈറ്റിക്ക് നീവസ് (congenital melanocytic nevsu) ആയിരുന്നു സിയയ്ക്ക്.

കഴിഞ്ഞ മാര്‍ച്ചില്‍ സിയയ്ക്ക് മറുകില്‍ ശക്തമായ വേദനയും തുടങ്ങി. ചികിത്സയ്ക്കായി സിയ ചൈനയിലെ ഷാന്‍ഘായി പീപ്പിള്‍ ആശുപത്രിയില്‍ എത്തി. മറുകിലെ കോശങ്ങളില്‍ കാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സാധ്യതയുള്ളതായി പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി.

സിയയുടെ അവസ്ഥയുള്ള ആളുകളില്‍ ഇത്തരത്തില്‍ കാന്‍സര്‍ സാധ്യത ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിന് പരിഹാരമായി സിയയുടെ മുഖത്തു ബലൂണ്‍ ചികിത്സ ആരംഭിച്ചു. പുതിയ കോശങ്ങള്‍ വളരാന്‍ വേണ്ടി നാല് ബലൂണുകള്‍ മുഖത്ത് സ്ഥാപിച്ചു.

ഇതുവഴി മുഖം വികസിപ്പിച്ച് പുതിയ കോശങ്ങള്‍ വളര്‍ത്തി എടുക്കാം. ശേഷം മറുക് നീക്കം ചെയ്യുമ്പോള്‍ ആ സ്ഥാനത്തു ഈ കോശങ്ങള്‍ വെച്ചുപിടിപ്പിക്കാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അതേസമയം ചികിത്സയ്ക്ക് ശേഷമുള്ള തന്റെ പുതിയ മുഖത്തിനായി കാത്തിരിക്കുകയാണ് സിയ.

LEAVE A REPLY

Please enter your comment!
Please enter your name here