പോണ്‍ നിരോധിക്കാന്‍ യുവതി കോടതിയില്‍

മുംബൈ : അശ്ലീല ചിത്രങ്ങളോടുള്ള ഭര്‍ത്താവിന്റെ കടുത്ത ആരാധനയ്‌ക്കെതിരെ ഭാര്യ സുപ്രീം കോടതിയില്‍. മുംബൈ സ്വദേശിനിയായ 27 കാരിയാണ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ഭര്‍ത്താവ് അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെട്ടതിനാല്‍ ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകള്‍ രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്നാണാവശ്യം.

യുവതിയുടെ ഹര്‍ജിയില്‍ പറയുന്നതിങ്ങനെ. 35 കാരനായ തന്റെ ഭര്‍ത്താവ് അശ്ലീല ദൃശ്യങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ദിവസവും ഏറെസമയം അദ്ദേഹം നീലച്ചിത്രങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി ചെലവഴിക്കുന്നു. ഇതുമൂലം അദ്ദേഹത്തിന്റെ ലൈംഗികശേഷി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുപ്പെടുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു.പ്രകൃതി വിരുദ്ധമായ ഓറല്‍ സെക്‌സിന് വേണ്ടി അദ്ദേഹം നിരന്തരം തന്നെ നിര്‍ബന്ധിക്കുകയാണ്. തന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായാണിത്.

അദ്ദേഹത്തിന്റെ അസ്വാഭാവികമായ പെരുമാറ്റം തന്റെ ദാമ്പത്യ ജീവിതം തകര്‍ത്തെന്നും യുവതി വ്യക്തമാക്കുന്നു. കൗമാരം മുതലേ അദ്ദേഹം പോണ്‍സൈറ്റുകള്‍ക്ക് അടിമയാണ്. അശ്ലീല വീഡിയോകള്‍ എളുപ്പത്തില്‍ ലഭിക്കുന്നത് ആളുകളെ വഴിതെറ്റിക്കുകയും രാജ്യ പുരോഗതിക്ക് ഭീഷണിയുമാണ്.

ഇത് ലൈംഗികാതിക്രമങ്ങള്‍ ഏറി വരാനും വിവാഹ ബന്ധങ്ങള്‍ തകരാുമിടയാക്കുകയാണ്. അതിനാല്‍ അശ്ലീല സൈറ്റുകള്‍ പൂര്‍ണമായി നിരോധിക്കണം. ഭര്‍ത്താവ് ദൈനംദിനപ്രവൃത്തികള്‍ വിട്ട് അദ്ദേഹം അശ്ലീല ദൃശ്യങ്ങളില്‍ ആസ്വദിച്ച് നിരന്തരം അതില്‍ അഭിരമിക്കുകയാണ്.

ശാരീരികവും ഭൗതികവുമായ തന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയാണ്. വിവാഹ മോചനത്തിനായി തന്നെ നിര്‍ബന്ധിക്കുകയും ഇതിനായി അദ്ദേഹം കുടുംബ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ടെന്നും അഭിഭാഷകനായ കമലേഷ് വാസ്വനി മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ 27 കാരി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here