28 കാരി സ്വയം നാവുമുറിച്ചെടുത്തു

കോര്‍ബ: വിവാഹിതയായ ഇരുപത്തിയെട്ടുകാരി നാവ് മുറിച്ച് ശിവന് കാഴ്ചവെച്ചു. ചത്തീസ്ഗഡിലെ കോര്‍ബയില്‍ ബുനധനാഴ്ചയാണ് സംഭവം.
കോര്‍ബ ജില്ലയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ പാലി ബ്ലോക്കിന് കീഴില്‍ വരുന്ന നുനേര ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെത്തിയാണ് യുവതി നാവ് മുറിച്ചത്.

ഫിര്‍ത്തു റാം ഗോന്ദിന്റെ ഭാര്യ സീമ ഭായ് ഗോന്ദ് ആണ് ശിവലിംഗത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം കത്തി ഉപയോഗിച്ച് നാവ് മുറിച്ചത്. ക്ഷേത്രത്തിനുള്ളില്‍ രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയ സ്ത്രീയെ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. താന്‍ വിചാരിച്ച ചില കാര്യങ്ങള്‍ നടന്നതിനാലാണ് യുവതി നാവ് മുറിച്ച് നല്‍കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. 

LEAVE A REPLY

Please enter your comment!
Please enter your name here