ബ്രാ മോഷ്ടക്കാള്‍ അറസ്റ്റില്‍

സാക്രമെന്റോ: വ്യത്യസ്തമായ മോഷണത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രണ്ട് സ്ത്രീ മോഷ്ടാക്കള്‍. കാലിഫോര്‍ണിയ ഫോള്‍സമ്മിലുള്ള വിക്ടോറിയാസ് സീക്രട്ട് സ്റ്റോറിലാണ് മോഷണം നടന്നത്.

മോഷണ വസ്തു ബ്രാ ആയിരുന്നു. ഒന്നും രണ്ടുമല്ല, ഏഴ് ലക്ഷം രൂപയില്‍ അധികം വരുന്ന ബ്രായാണ് ഇരുവരും മോഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് മോഷണം പാതി വഴിയില്‍ പരാജയപ്പെടുകയായിരുന്നു.

ബ്ലാന്‍കാ താളിയ ക്വിന്ററോ (22), അന്റോണിയ ലാസ്റ്റര്‍ വെല്‍ക്ക്(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സാക്രമെന്റോ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

വലിയ ബാഗില്‍ ബ്രാ നിറച്ച് കടത്താനായിരുന്നു ഇരുവരുടേയും പരിപാടി. എന്നാല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ബാഗുമായി ഇവര്‍ രക്ഷപ്പെടുന്നത് കണ്ട മറ്റ് ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മോഷ്ടാക്കളെ പിടികൂടിയത്. സംഭവത്തെ കുറിച്ച് പാല്‍ക്കം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് ബ്രാ മോഷ്ടാക്കളെ നാട്ടുകാര്‍ അറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here