തുടര്‍ച്ചയായ ശക്തിയേറിയ ചുമ വനിതയ്ക്ക് വരുത്തിവെച്ചത് അത്യന്തം ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍

ബ്രിട്ടന്‍ : വില്ലന്‍ ചുമയെ തുടര്‍ന്ന് ഗുരുതരമായ ശാരീരികാസ്വസ്ഥതകള്‍ നേരിട്ട് 66 കാരി. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് നടുക്കുന്ന സംഭവം .പ്രമുഖ മെഡിക്കല്‍ ബുള്ളറ്റിന്‍ ആയ ന്യൂ ഇംഗ്ലണ്ട് ജേര്‍ണലാണ് ഈ സ്ത്രീയുടെ രോഗാവസ്ഥയെക്കുറിച്ച് പുറത്തുവിട്ടത്.എന്നാല്‍ അവരെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ജേണല്‍ പുറത്തുവിട്ടിട്ടില്ല. കഠിനമായ ചുമയുമായാണ് യുവതി ചികിത്സ തേടിയത്. വാരിയെല്ലിന്റെ ഭാഗത്തുനിന്ന് വേദനയുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പനിയുടെ ഭാഗമായുള്ള ശാരീരികാസ്വസ്ഥതകളാണെന്ന ധാരണയില്‍ ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി തിരിച്ചയച്ചു. എന്നാല്‍ ഒരാഴ്ച ചികിത്സ നടത്തിയിട്ടും ചുമ കുറഞ്ഞില്ല. കൂടാതെ വാരിയെല്ലിന്റെ ഭാഗം മുതല്‍ വയറിന്റെ മുന്‍ഭഗം വരെ ചുവന്ന് കറുത്തുവന്നു. തുടര്‍ന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായി രുന്നു.ടോപ്പുയര്‍ത്തി കാണിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ നടുങ്ങി. വയറിന്റെ വലതുഭാഗത്ത് മുഴുവന്‍ കടുത്ത ചുവപ്പുനിറം പടര്‍ന്നിരിക്കുകയാണ്. തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തി.ഈ പരിശോധനയിലാണ്, തുടര്‍ച്ചയായി ശക്തിയേറിയ ചുമ മൂലം സ്ത്രീയുടെ വാരിയെല്ലിന് പൊട്ടലുണ്ടായതായി കണ്ടെത്തുന്നത്.വാരിയെല്ലുകളില്‍ ഒന്‍പതാമത്തേതാണ് പൊട്ടിയകടന്നത്. ബോര്‍ഡെടെല്ല പര്‍ടസിസ് എന്ന ബാക്ടീരയയില്‍ നിന്നുണ്ടായ ഇന്‍ഫെക്ഷനെ തുടര്‍ന്നുള്ള ചുമയാണെന്നും പരിശോധനയില്‍ വ്യക്തമായി.തുടര്‍ന്ന് 66 കാരിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടര്‍ന്നുള്ള വിദഗ്ധ ചികിത്സയ്ക്ക് ശേഷം സ്ത്രീ പരിപൂര്‍ണ്ണ രോഗമോചിതയായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here