കഫീലിനെതിരെ വര്‍ഗീയ പോസ്റ്റുമായി ഡോക്ടര്‍

കോഴിക്കോട് : നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധതയറിയിച്ച ഡോ കഫീല്‍ ഖാനെതിരെ വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്റുമായി ഡോക്ടര്‍.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്‌ററായ അമ്പിളി കടന്നയിലാണ് വിദ്വേഷ പോസ്‌ററുമായി രംഗത്തെത്തിയിരിക്കുന്നത്. നിപാ ബാധിതരെ ചികിത്സിക്കാന്‍ ഡോ. കഫീല്‍ ഖാന്‍ കോഴിക്കോടേക്ക് വരുന്നതിനെതിരെയാണ് ഇവരുടെ പോസ്റ്റുകള്‍.

കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം എന്ന് ഇവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കഫീല്‍ ഖാനെ കളളനെന്നും കൊലപാതകിയെന്നും ഇവര്‍ കമന്റുകളില്‍ വിശേഷിപ്പിക്കുന്നു.

കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്ന് പണിയെടുക്കാം എന്നു പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്ത് നടക്കുന്നുവെന്നും ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളേക്കാള്‍ നേരിട്ടറിയാം.

മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല എന്നും ഇവര്‍ കമന്റിട്ടിട്ടുണ്ട്. തന്റെ ജോലി മര്യാദയ്ക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്‍പനം എടുത്തുപറഞ്ഞ് പോസ്റ്റ് ഇട്ട മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡിയാണെന്നാണ് മറ്റൊരു കമന്റ്.

മുന്‍പ് കത്വയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ ഇവരിട്ട പോസ്റ്റും വിവാദമായിരുന്നു. അമ്പലത്തിലെ ദൈവത്തിന് ആ കുട്ടിയെ രക്ഷിക്കാന്‍ ബാധ്യതയില്ലല്ലോ.ആ ദൈവത്തെയല്ലല്ലോ ആ കുട്ടിയും അവളുടെ വീട്ടുകാരും ആരാധിക്കുന്നത്. പക്ഷേ ആ പള്ളിയിലെ ദൈവം വന്ന് രക്ഷിക്കാഞ്ഞതെന്താന്നാ എന്റെ സംശയം. ഇനിയിപ്പോ അമ്പലത്തില്‍ അഹിന്ദുക്കള്‍ കയറാന്‍ പാടില്ലെന്ന ബോര്‍ഡ് കണ്ട് തിരിച്ചുപോയതായിരിക്കുമോ ? ഇങ്ങനെയായിരുന്നു അന്നത്തെ വിദ്വേഷ പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here