ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചു

ഡല്‍ഹി: സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഗായകന്‍ യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്തു. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നുപറഞ്ഞാണ് അദ്ദേഹം ഫോട്ടോ ഡിലീറ്റ് ചെയ്തത്. ദേശീയ ചലചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പുറപ്പെടുന്നതിന് മുമ്പായി ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. സെല്‍ഫി എടുത്ത ആരാധകന്റെ ഫോണ്‍ തട്ടിമാറ്റുകയാണ് ആദ്യം ചെയ്തത്.

തുടര്‍ന്ന് ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയായിരുന്നു. പുരസ്‌കാര വേദിയിലെ വിവേചനത്തെ തുടര്‍ന്ന് ഫഹദ് ഫാസില്‍, പാര്‍വതി അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ യേശുദാസ്, ജയരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

സെൽഫി എടുത്ത ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്

സെൽഫിയെടുത്ത ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗായകൻ യേശുദാസ്. ചലച്ചിത്രപുര്സകാര വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്കരിച്ച പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്നും പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. 'സെൽഫി ഈസ് സെൽഫിഷ്' എന്ന് പറഞ്ഞ് ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ ചടങ്ങിൽ പങ്കെടുക്കാനായി പോയി.

News18 Keralaさんの投稿 2018年5月3日(木)

LEAVE A REPLY

Please enter your comment!
Please enter your name here