നിങ്ങളുടെ ജന്‍മദിനമാണോ ? എങ്കില്‍ ഈ വിമാന കമ്പനി സൗജന്യ ടിക്കറ്റ് നല്‍കും; എങ്ങനെയെന്നറിയാം

മുംബൈ : നിങ്ങളുടെ ജന്‍മദിനത്തില്‍ സമാനതകളില്ലാത്ത സമ്മാനം പ്രഖ്യാപിച്ച് പ്രമുഖ വിമാനകമ്പനിയായ സ്‌കൈജെറ്റ്. 2018 മുഴുവന്‍ ലഭ്യമാകുന്ന നിര്‍ണ്ണായകമായ സേവനമാണ് സ്‌കൈജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ആനുകൂല്യ പ്രകാരം ഫിലിപ്പെയ്ന്‍സിലെ സ്യാര്‍ഗോവ, ബാസ്‌കോ,ബറ്റെയ്ന്‍സ്,ബൊറാകേ എന്നിവിടങ്ങളിലേക്ക് ഉല്ലാസ യാത്ര പോകാം. ഈ അവസരം ലഭ്യമാകാന്‍ 817-7000 അല്ലെങ്കില്‍ 863-1333 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതി.എന്നാല്‍ കമ്പനി 3 പ്രധാന കണ്ടീഷനുകള്‍ പറയുന്നുണ്ട്. നിങ്ങളോടൊപ്പം ഒരാള്‍ കൂടി ഉണ്ടായിരിക്കണം. ഇയാള്‍ പണമടച്ച് ടിക്കറ്റെടുക്കണം. കൂടാതെ അതൊരു റൗണ്ട് ട്രിപ്പായിരിക്കും. മൂന്നാമതായി ഓണ്‍ലൈന്‍ ആയി സ്‌കൈജെറ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കണം.മനില ഉള്‍പ്പെടെയുള്ള സ്‌കൈജെറ്റിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നാകും യാത്ര തുടങ്ങുക. വിമാനം പുറപ്പെടുന്നതിന്റെ 7 ദിവസം മുന്‍പെങ്കിലും നിങ്ങള്‍ അധികൃതരെ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യുകയും വേണം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here