നടിയുടെ പരാതി; യുവാവ് അറസ്റ്റില്‍

കോഴിക്കോട് : മുക്കത്ത് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ മനുവാണ് പിടിയിലായത്.

സംഭവ സമയത്ത് 21 വയസ്സുകാരന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേരള പൊലീസ് ആക്ട് പ്രകാരം കേസെടുത്ത് ഇയാളെ വൈകുന്നേരത്തോടെ ജാമ്യം നല്‍കി വിട്ടയച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മുക്കം എസ്‌ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തില്‍ യുവാവിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. പുതുതായി ആരംഭിച്ച ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് പ്രമുഖ യുവനടിയെ അപമാനിക്കാന്‍ ശ്രമമുണ്ടായത്.

തിക്കും തിരക്കുമുണ്ടായതിനിടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്. ഒരു ഉത്തരേന്ത്യന്‍ നടിയായിരുന്നു ഉദ്ഘാടനത്തിന് എത്തേണ്ടിയിരുന്നത്.

എന്നാല്‍ ഇവരുടെ അസൗകര്യം മൂലമാണ് സംഘാടകര്‍ മലയാളത്തിലെ പ്രമുഖ നടിയെ എത്തിച്ചത്. സ്ഥാപനത്തിന്റെ ഉടമകള്‍ നടിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here