യെദ്യൂരപ്പയുടെ വീടിന് നേരെ ചീമുട്ടയേറ്

ബംഗലൂരു :ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വീടിന് നേരെ ചീമുട്ട എറിയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണ്ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ വീടിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ട എറിയാന്‍ ശ്രമിച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു 35 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷിമോഗയിലെ യെദ്യൂരപ്പയുടെ വീടിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുവാനായി തടിച്ചു കൂടിയത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ച് വരികയാണെന്നും വിലക്കയറ്റം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

തുടര്‍ന്ന് യെദ്യുരപ്പയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ചീമുട്ട എറിയാന്‍ ശ്രമിക്കവെ പൊലീസ് ഇവരെ വിരട്ടിയോടിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രംഗനാഥ്, പ്രവീണ്‍, കിരണ്‍ എന്നിവരടക്കം 15 ഓളം പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

emplo

LEAVE A REPLY

Please enter your comment!
Please enter your name here