തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു; നിപായെന്ന് സംശയം

തൃശൂര്‍ : പനി ബാധിതനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗാള്‍ സ്വദേശി മരിച്ചു. സാഹിത് എന്ന യുവാവാണ് മരിച്ചത്. നിപായെ തുടര്‍ന്നാണ് മരണമെന്ന് സംശയമുണ്ട്.

ഈ സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൂടാതെ ശ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്‌ക്കേണ്ടതുണ്ട്. കുന്നംകുളത്ത് ഹോട്ടലില്‍ ജോലിചെയ്ത് വരികയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. പരിശോധനയില്‍ നിപാ സൂചനകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹ പരിശോധന നടത്താന്‍ ധാരണയായത്.

അതേസമയം മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ശ്രവ സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളജില്‍ നിപാ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം അടുത്ത ദിവസത്തേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here