കറി വിളമ്പാന്‍ വൈകിയതിന് ഒരാളെ കൊന്നു

ഹൈദരാബാദ്: വിവാഹനിശ്ചയ സത്ക്കാര ചടങ്ങില്‍ ചിക്കന്‍ കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹൈദരബാദ് ചാര്‍മിനാറിന് സമീപം ഹുസൈനി അലാം പ്രദേശത്ത് തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം.

അതിഥികളില്‍ ചിലര്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്ന് ചിലര്‍ വിളിച്ചു പറഞ്ഞു.

ഭക്ഷണശേഷം തിരിച്ചുപോയ അതിഥികളില്‍ ചിലര്‍ പതിനഞ്ചോളം പേരുമായി തിരികെയെത്തി. തുടര്‍ന്ന് ആതിഥേയരുമായി വീണ്ടും വാക്കേറ്റം നടത്തുകയും ആക്രമിക്കുകയുമായിരുന്നു.

കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇതിനിടെ ഒരാള്‍ കുത്തുകയായിരുന്നു. മരിച്ചയാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. അക്രമത്തില്‍ ഒരു ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here