ഫോട്ടോഷൂട്ട് ചതിച്ചു ;വിവാഹം കുളമായി

കാണ്‍പൂര്‍ :വിവാഹ വേദിയില്‍ വെച്ച് ഫോട്ടോയെടുക്കവെ നവവധുവിനോട് മോശം രീതിയില്‍ പെരുമാറിയ യുവാവിനെ വരന്റെ വീട്ടുകാര്‍ പൊതിരെ തല്ലി. അവസാനം സംഘര്‍ഷം വരന്റെ വീട്ടുകാരും വധുവിന്റെ ബന്ധുക്കളും തമ്മില്‍ കൂട്ടയടിയില്‍ അവസാനിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മനോഹരമായ വിവാഹ വേദി നിമിഷ നേരം കൊണ്ട് യുദ്ധക്കളമായി മാറിയത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. കാണ്‍പൂര്‍ സ്വദേശിനി പൂനത്തിന്റെ വിവാഹ വേദിയില്‍ പെണ്‍കുട്ടിയുടെ യുവാക്കളായ സുഹൃത്തുക്കള്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

നഗരത്തിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വധുവരന്‍മാരോടൊപ്പം സ്റ്റേജില്‍ കയറി ഫോട്ടോയെടുക്കുന്നതിന് ഇടയിലാണ് പെണ്‍കുട്ടിയുടെ നാട്ടിലുള്ള യുവാവ് നവവധുവിന് അടുത്ത് എത്തുകയും പരസ്പരം ആലിംഗനം ചെയ്ത് കൊണ്ട് ഫോട്ടോയെടുക്കാനും തുടങ്ങിയത്.നവവരനേയും വേദിയില്‍ നിര്‍ത്തിയായിരുന്നു ഇരുവരുടെയും സ്‌നേഹ പ്രകടനം. ഇതിനിടയില്‍ വരന്റെ അമ്മ വേദിയില്‍ എത്തുകയും യുവാവിനോട് കയര്‍ക്കുകയും ചെയ്തു. ശേഷം വേദി വിട്ടിറങ്ങിയ യുവാവിനെ വരന്റെ വീട്ടുകാര്‍ പുറത്ത് നിന്നും നന്നായി കൈകാര്യം ചെയ്യാന്‍ തുടങ്ങി.

ഇതിനിടയിലും നവവധുവെത്തി യുവാവിനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതു കണ്ട് വധുവിന്റെ നാട്ടുകാരും യുവാവിന്റെ സുഹൃത്തുക്കളും തിരിച്ചടിക്കാന്‍ തുടങ്ങി. പരസ്പരം കസേരകള്‍ വരെ വലിച്ചെറിഞ്ഞായിരുന്നു അക്രമങ്ങള്‍. സംഘര്‍ഷം മൂര്‍ചിച്ചതോടെ സ്ഥലത്ത് പൊലീസ് എത്തുകയും സ്ഥിതി ഗതികള്‍ ശാന്തമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here